14ന് ഫലം പ്രഖ്യാപിക്കുമെന്ന് കാലിക്കറ്റ് സർവകലാശാല കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്സി, ബി.കോം ബിരുദ പരീക്ഷയുടെ 3500 ഓളം ഉത്തരക്കടലാസുകൾ കാണാതായത് സർവകലാശാലയുടെ തലതിരിഞ്ഞ പരിഷ്കാരം കാരണം. ചരിത്രത്തിലാദ്യമായി ഫാൾസ് നമ്പറിടാതെ മൂല്യനിർണയത്തിനയച്ചതാണ് വിനയായത്. പരീക്ഷഭവൻ ജീവനക്കാർ തരംതിരിച്ച്, ഫാൾസ് നമ്പറിട്ട് മൂല്യനിർണയത്തിനയക്കുന്ന ഉത്തരക്കടലാസുകൾ എവിടെയെല്ലാമുണ്ടെന്ന് കൃത്യമായി അറിയാൻ കഴിയുമായിരുന്നു. എന്നാൽ, പരീക്ഷകേന്ദ്രങ്ങളിൽനിന്ന് പരീക്ഷഭവനിലെത്തിച്ച രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകൾ അതേപടി മൂല്യനിർണയത്തിനയക്കുകയായിരുന്നു. പരീക്ഷക്ക് ഹാജരാകാത്ത വിദ്യാർഥികളുടെ വിവരങ്ങൾ നഷ്ടമായതും സർവകലാശാലക്ക് തലവേദനയായിട്ടുണ്ട്. ഉത്തരക്കടലാസ് കാണാതായ വിദ്യാർഥികളെയും ഹാജരാകാത്തവരുടെ പട്ടികയിലുൾപ്പെടുത്തുമോയെന്ന ആശങ്കയുമുണ്ട്. ഫാൾസ് നമ്പറിടാതെ, രജിസ്ട്രേഷൻ നമ്പറും കോളജ് കോഡുമുള്ള ഒരു കോളജിലെ വിദ്യാർഥികൾക്ക് അനൂകൂലമായോ പ്രതികൂലമാേയാ മാർക്കിടാൻ അധ്യാപകർക്ക് അവസരമുണ്ടാകുമെന്ന ആക്ഷേപമുയർന്നിരുന്നു. ഉത്തരക്കടലാസുകൾ കാണാതായതോടെ രണ്ടാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ പരീക്ഷഫലം അനിശ്ചിതമായി നീളുകയാണ്. 2019ൽ പ്രവേശനം നേടിയ വിദ്യാർഥികളാണ് കോഴ്സ് കാലാവധി കഴിയാറായിട്ടും ഫലത്തിനായി കാത്തിരിക്കുന്നത്. പെട്ടെന്ന് ഫലം പ്രഖ്യാപിക്കാനാണ് ഫാൾസ് നമ്പറിടാതെ മൂല്യനിർണയത്തിനയച്ചതെന്നായിരുന്നു സർവകലാശാല നൽകിയ വിശദീകരണം. ഒക്ടോബർ 16നകം ഫലം പ്രഖ്യാപിക്കുമെന്നും അന്നത്തെ പരീക്ഷ കൺട്രോളർ പറഞ്ഞിരുന്നു. എന്നാൽ, മൂന്നര മാസം പിന്നിട്ടിട്ടും രണ്ടാം സെമസ്റ്റർ ഫലം പുറത്തുവന്നിട്ടില്ല. അതേസമയം, ഉത്തരക്കടലാസുകൾ കാണാതായതല്ലെന്നും സ്ഥലം മാറിക്കിടക്കുന്നതാണെന്നും ഇവയെല്ലാം ശേഖരിച്ച് രണ്ടാം സെമസ്റ്റർ ബിരുദ ഫലം ഇൗ മാസം 14ന് പ്രഖ്യാപിക്കുമെന്നും പരീക്ഷ കൺട്രോളർ ഗോഡ്വിൻ സാംരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.