എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വെർച്വൽ ഇന്റർവ്യൂ നാളെ

തൃശൂർ: ജില്ല എംപ്ലോയ്മെന്‍റ് എക്സ്​ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെയിൽസ് കോഓഡിനേറ്റർ, ഓട്ടോമൊബൈൽ എൻജിനീയറിങ് ഫാക്കൽറ്റി, മെക്കാനിക്കൽ എൻജിനീയറിങ് ഫാക്കൽറ്റി, ഇലക്ട്രിക്കൽ എൻജിനീയറിങ് ഫാക്കൽറ്റി, ലോൺ ഓഫിസർ, കലക്​ഷൻ ഓഫിസർ, ബ്രാഞ്ച് കോഓഡിനേഷൻ, കോഓഡിനേറ്റർ തുടങ്ങിയ ഒഴിവുകളിലേക്ക് വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 1.30 വരെ ഓൺലൈനായി ജോബ് ഇന്റർവ്യൂ നടത്തുന്നു. എം.ബി.എ, ബി.ബി.എ, എം.ടെക്/ ബി.ടെക്/ ഐ.ടി.ഐ/ ഐ.ടി.സി/ ഓട്ടോമൊബൈലിൽ ഡിപ്ലോമ/ പോളിടെക്നിക് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വാട്‌സ്ആപ് മുഖേനയോ വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാം. തൃശൂർ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ വാട്‌സ്ആപ് നമ്പർ: 9446228282.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.