പാടത്ത് നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ് പ്രശ്നം തുടങ്ങിയത് ചാലക്കുടി: മേലൂർ പൂലാനിയിലെ കൊമ്പിച്ചാൽ പാടശേഖരത്തിലെ പ്രശ്നത്തിന് പരിഹാരമായി. പാടത്ത് നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നെന്ന ആക്ഷേപത്തെ തുടർന്നാണ് പരിസരവാസികളും കർഷകരും തമ്മിൽ പ്രശ്നം തുടങ്ങിയത്. കീടനാശിനി ഉപയോഗിച്ചതിനെ ചോദ്യം ചെയ്തയാളുടെ കൈ തല്ലിയൊടിച്ചതും മുഖത്ത് മരുന്നടിച്ചതും സ്ഥിതി വഷളാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സുനിതയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇരുവിഭാഗവും ധാരണയിലെത്തിയത്. പൂലാനി നിലംപതി മുതൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വരെയുള്ള ജനവാസ മേഖലയിൽ ഒരു തരത്തിലുള്ള കീടനാശിനിയും ഉപയോഗിക്കാതെ ടില്ലർ ഉപയോഗിച്ച് കള നശിപ്പിക്കാനാണ് തീരുമാനം. മാത്രമല്ല, കൃഷിയിടത്തിൽ കൃഷി ഓഫിസർ നിർദേശിക്കുന്ന മരുന്ന് മാത്രമേ അടിക്കൂവെന്നും ധാരണയായി. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പോളി പുളിക്കൻ, പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫിസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.