വേളൂക്കര പി.എച്ച്.സി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ പൗരസമിതി പ്രതിഷേധം

ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപഞ്ചായത്ത്​ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള കൊറ്റനല്ലൂർ കുറുപ്പംപടി-ആക്കപ്പള്ളി പൊക്കം റോഡിന്‍റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ ആരോഗ്യ കേന്ദ്രം പൗരസമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. നാഷനൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡന്‍റ്​ വാക്സറിൻ പെരേപ്പാടൻ ഉദ്​ഘാടനം ചെയ്തു. അഞ്ച് വർഷത്തിലധികമായി തകർന്ന് കിടക്കുന്ന റോഡിലൂടെ യാത്ര ദുഷ്കരമാണ്‌. ഓരോ തെരഞ്ഞെടുപ്പ്​ കാലത്തും റോഡിന് ഫണ്ട് അനുവദിച്ചെന്ന ബോർഡ്​ പ്രത്യക്ഷപ്പെടുന്നതല്ലാതെ ശാശ്വത പരിഹാരം ഉണ്ടാവുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. പി.ജി. സോമസുന്ദരന്‍റെ നേതൃത്വത്തിൽ പൗരസമിതി അംഗങ്ങൾ ഒപ്പ് ശേഖരണവും നടത്തി. രാജേഷ് കുറുപ്പത്തുകാട്ടിൽ അധ്യക്ഷത വഹിച്ചു. ബോസ് കക്കര, ജോസ് എടപ്പിള്ളി, ടോം കിരൺ, ഷിപ്സൻ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.