തൃശൂർ: കോവിഡിനെ തുടർന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടലിനുശേഷം അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് ശനിയാഴ്ച തുറക്കും. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അൺലോക് മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചാണ് പാർക്ക് തുറക്കുകയെന്ന് സിൽവർ സ്റ്റോം മാനേജിങ് ഡയറക്ടർ എ.ഐ. ഷാലിമാർ പറഞ്ഞു.
പത്ത് വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനമുണ്ടാവില്ല. ഫുഡ് കോർട്ടുകൾ, റസ്റ്റാറൻറ്, ഐസ്ക്രീം പാർലറുകൾ, ഗിഫ്റ്റ് ഷോപ്പുകൾ, ഫസ്റ്റ് എയ്സ്, ഫീഡിങ് റൂം എന്നിവയും പ്രവർത്തന സജ്ജമാണ്. മുതിർന്നവർക്ക് 673 രൂപയും കുട്ടികൾക്ക് 555 രൂപയുമാണ് പ്രവേശന നിരക്ക്. www.silverstorm.in എന്ന സൈറ്റിലൂടെ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
9447603344 നമ്പറിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇരുപത്തഞ്ചോളം അമ്യൂസ്മൻെറ് റൈഡുകളും ഇരുപത്തഞ്ചോളം വാട്ടർ റൈഡുകളും സഞ്ചാരികൾക്കായി തയാറായി കഴിഞ്ഞു. പാർക്ക് അണുമുക്തമാക്കി. സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർക്ക് സന്ദർശിക്കുന്നവർക്ക് 20 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. സന്ദർശകർക്ക് മാസ്ക് നിർബന്ധമാണ്. സിൽവർ സ്റ്റോം റിസോർട്ടും സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. ബുക്കിങ്ങിന് ഫോൺ: 8304804460.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.