കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് കല്യാൺ സിൽക്സിൽ തുടക്കം

തൃശൂർ: ഗ്രേറ്റ് ഓണം ഷോപ്പിങ്ങിന്​ കേരളത്തിലുടനീളമുള്ള കല്യാൺ സിൽക്സിന്‍റെ ഷോറൂമുകളിൽ തുടക്കമായി. കല്യാൺ സിൽക്സിന്‍റെ നെയ്ത്തുശാലകളിലും പ്രൊഡക്ഷൻ യൂനിറ്റുകളിലും ഡിസൈൻ സലൂണുകളിലും ഓണത്തിന്​ പ്രത്യേകം തയാറാക്കിയ സാരി, മെൻസ്​ വെയർ, ലേഡീസ്​ വെയർ, കിഡ്സ്​ വെയർ എന്നിവയുടെ വലിയ കലക്ഷനുകളാണ് മലയാളികളുടെ മുന്നിലെത്തുന്നത്. കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി എന്നിവിടങ്ങളിൽനിന്നുള്ള പട്ടിലെ വലിയ ശ്രേണികൾക്കൊപ്പം കാഷ്വൽ വെയർ സാരി, പാർട്ടി വെയർ സാരി, കേരള സാരി എന്നിവയിലെ വലിയ ശേഖരവും ഒരുക്കിയിരിക്കുന്നു. കുർത്തി, ചുരിദാർ, ചുരിദാർ മെറ്റീരിയൽ, സൽവാർ സ്യൂട്സ്​, ഷരാര, പലാസിയോ എന്നിവയുടെ മെട്രോ കലക്ഷനുകളാണ് മറ്റൊരു പ്രത്യേകത. മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ ഉത്സവകാല ശ്രേണികൾക്ക് പുറമെ യുവത്വത്തെ ത്രസിപ്പിക്കുന്ന ഫോർ എവർ യങ്​ കലക്ഷനുകളും കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു. ഏറ്റവും ബൃഹത്തും മികച്ചതുമായ കലക്ഷനുകളാണ് ഈ ഓണക്കാലത്ത് അണിനിരത്തിയിരിക്കുന്നതെന്ന്​ കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഇവ ലഭ്യമാക്കുന്നതു വഴി മലയാളിക്ക് ഈ ഓണക്കാലത്തും ചെറിയ ബജറ്റിൽ ഓണക്കോടികൾ സ്വന്തമാക്കാനാവും. ഓരോ ആഴ്ചയും പുതിയ ശ്രേണികൾ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പട്ടാഭിരാമൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.