ആമ്പല്ലൂര്‍: പ്രവാസി കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ചിന്തന്‍ ശിബിരം ചിമ്മിനിയില്‍ ടി.ജെ. സനീഷ്‌കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷാഹുല്‍ പണിക്കവീട്ടില്‍ ആധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, ജനറല്‍ കണ്‍വീനര്‍ ബിജു അമ്പഴക്കാടന്‍, അസിസ് പട്ടാമ്പി, പി. കുഞ്ഞുമൊയ്തു, എ.ആര്‍. രാമദാസ്, എന്‍.കെ. ഷംസുദ്ദീന്‍, ഇ.എം. ബഷീര്‍, ഷനില്‍ പൂത്തേരി എന്നിവര്‍ സംസാരിച്ചു. പ്രവാസികളുടെ പുനരധിവാസ പദ്ധതികള്‍ ഉദാരമാക്കണമെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാനുള്ള പ്രായപരിധി 65 വയസ്സാക്കണമെന്നും ഭവനവായ്പ, സൗജന്യ ആരോഗ്യരക്ഷ പദ്ധതികള്‍ നടപ്പിലാക്കണമെന്നും ജില്ല നേതൃത്വം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.