തൃശൂർ: സർവകലാശാലകളെ നോക്കുകുത്തികളാക്കുന്ന സി.പി.എം നയം മാറണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്. ഇപ്പോൾ നിയമനങ്ങൾ സംബന്ധിച്ച് വന്ന പ്രശ്നങ്ങൾ കൈചൂണ്ടുന്നത് സർക്കാറിന്‍റെ നിരുത്തരവാദ പ്രവർത്തനങ്ങളിലേക്കാണ്. സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ഉൾപ്പെടെയുള്ളവരെ തിക്കി കയറ്റി ഇഷ്ടക്കാരെ നിയമിക്കുന്ന ശൈലിയും രീതിയുമാണ് സി.പി.എമ്മിന്. അതിന് കണ്ണൂർ യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചടി നൽകി. പലരീതിയിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന കേരള സർക്കാർ, സർവകലാശാലകളെയെങ്കിലും നോക്കുകുത്തികളാക്കി മാറ്റുന്ന പരിപാടിയിൽനിന്ന് പിന്മാറണമെന്ന് തോമസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.