കൊടുങ്ങല്ലൂർ: ജന്മനാടിന്‍റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി കെ. സച്ചിദാനന്ദനും കെ. വേണുവും. കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ഗ്രാമത്തിൽ ജനിച്ച് വാക്കും വരികളും ഗ്രന്ഥങ്ങളും രാഷ്ട്രീയ സാംസ്കാരിക വിനിമയവുമായി നാടിന്‍റെ നന്മക്കായി നിലകൊള്ളുന്ന പ്രതിഭകളെ ഏറെ ആഹ്ലാദത്തോടെയാണ് ഗ്രാമവാസികൾ വരവേറ്റത്. ഇരുവരും ജന്മനാടുമായുള്ള ആത്മബന്ധം സദസ്സുമായി പങ്കുവെച്ചു. ആദരവുകളെക്കാൾ ഇത്തരം ഗ്രാമകൂട്ടായ്മകൾക്ക് വർത്തമാനകാല ഇന്ത്യയിൽ ഏറെ പ്രാധാന്യമുണ്ടെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. കോയംപറമ്പത്ത് ട്രസ്റ്റ് ഹാളിൽ പുല്ലൂറ്റ് ഗ്രാമജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരം സംഘടിപ്പിച്ചത്. സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റ് വിരുദ്ധതക്കെതിരെ എഴുത്തിലൂടെയും കവിതകളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയവരാണ് ഇരുവരുമെന്ന് സുനിൽകുമാർ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. പി.എൻ. വിനയചന്ദ്രൻ, എം.കെ. മാലിക്, വി.കെ. സുബൈദ, മുരളി കുന്നത്ത്, സി. നന്ദകുമാർ, കെ.കെ. ശ്രീരാജ് എന്നിവർ സംസാരിച്ചു. ഡോ. ചാന്ദ്നി, പി.എ. സീതി, അതീത് സജീവൻ, ശക്തിധരൻ വില്ലാടത്ത്, മിനി മേനോൻ എന്നിവർക്ക് കെ. സച്ചിദാനന്ദൻ ഉപഹാരം നൽകി. തുടർന്ന് കെ. സച്ചിദാനന്ദൻ, പി.എൻ. ഗോപീകൃഷ്ണൻ, ലിഷ ജയനാരായണൻ, വി. കരുണാകരൻ വപ്പാല, ടി.ആർ. വേലു എന്നിവരുടെ കവിയരങ്ങ് നടന്നു. നൃത്ത ഗാനസന്ധ്യയും അരങ്ങേറി. TCR KDR SNEHAADHARAM കെ. സച്ചിദാനന്ദനും കെ. വേണുവും ജന്മനാടിന്‍റെ സ്നേഹാദരം ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.