അബൂബക്കർ നാട്ടിലെത്തി, പതിറ്റാണ്ടുകൾക്കുശേഷം

തൃപ്രയാർ: പതിറ്റാണ്ടുകൾക്ക് മുമ്പ്​ നാടുവിട്ട് പോയ എടമുട്ടം കഴിമ്പ്രം സ്വദേശി അമ്പലത്തുവീട്ടിൽ അബൂബക്കറിനെ (65) തിരിച്ചറിഞ്ഞ സന്നദ്ധസംഘം നാട്ടിലെത്തിച്ചു. വീട്ടുകാരുമായി പിണങ്ങി കോഴിക്കോട് പാളയം ഭാഗത്ത് ചായക്കച്ചവടം ചെയ്തിരുന്ന ഇദ്ദേഹം കുറച്ചുനാളുകളായി സുഖമില്ലാതെയായിട്ട്. കസബ പൊലീസും സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകിയെങ്കിലും ക്ഷീണിതനായിരുന്നു. വിലാസം കണ്ടെത്താൻ ഒരു രേഖയും ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നില്ല. ലഭിച്ച ഏതാനും വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് കസബ പൊലീസ് കയ്പമംഗലം സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയും സമൂഹമാധ്യമങ്ങൾ വഴി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സഹോദരങ്ങളും മറ്റുബന്ധുക്കളും ആളെ തിരിച്ചറിഞ്ഞു. കോഴിക്കോട് പോയി അബൂബക്കറിനെ കഴിമ്പ്രത്തുള്ള സഹോദരന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു. പ്രാഥമിക ചികിത്സ നൽകി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതുവരെ കൊടുങ്ങല്ലൂർ ദയ അഗതി മന്ദിരത്തിലേക്ക് മാറ്റി. ഭാര്യയും മകളും ഉണ്ടെങ്കിലും അവർ സ്വീകരിക്കാൻ തയാറായിട്ടില്ല. കുറച്ചുനാളത്തെ പരിചരണശേഷം ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുമെന്നും ഭാര്യയും കുടുംബവുമായി ഐക്യത്തിലാക്കാൻ ശ്രമിക്കുമെന്നും സന്നദ്ധ പ്രവർത്തകർ പറഞ്ഞു. അബൂബക്കറിനെ നാട്ടിലെത്തിച്ച വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.ഡി. ഷിനിത, വൈസ് പ്രസിഡന്‍റ്​ വി.ആർ. ജിത്ത്, ഒ.സി.ബി കൗൺസിലർ ദിവ്യ, ഷെമീർ എളേടത്ത്, എൻ.എ. താഹ, ജമാൽ അറക്കൽ, എ.കെ. ജമാൽ, സരസ്വതി വലപ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് അബൂബക്കറിനെ നാട്ടിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.