ചാലക്കുടി: വെള്ളക്കെട്ടില്‍ വീണ് മരിച്ച ദേവീകൃഷ്ണയുടെ വീട്ടുകാരെ ആശ്വസിപ്പിക്കാൻ റവന്യൂ മന്ത്രി കെ. രാജന്‍ വി.ആര്‍ പുരത്തെ വീട്ടിലെത്തി. സര്‍ക്കാറിന്‍റെ താല്‍ക്കാലിക ധനസഹായമായ 10,000 രൂപ മന്ത്രിയുടെ സാന്നിധ്യത്തില്‍ തഹസില്‍ദാർ ഇ.എന്‍. രാജു വീട്ടുകാര്‍ക്ക് കൈമാറി. കുടുംബത്തിന് കൂടുതൽ സഹായധനം അനുവദിക്കാൻ മന്ത്രിസഭയിൽ സമ്മർദം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍ ഷിബു വാലപ്പന്‍, സി.പി.ഐ നേതാക്കളായ പി.എം. വിജയന്‍, ഉഷ പരമേശ്വരന്‍, സി. മധുസൂദനന്‍, അനില്‍ കദളിക്കാടന്‍, ജോഫിന്‍ ജോസ്, കൗണ്‍സിലര്‍മാരായ ബിജി സദാനന്ദന്‍, ബിന്ദു ശശികുമാര്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. TCMChdy - 6 വെള്ളക്കെട്ടില്‍ വീണ് മരിച്ച ദേവീകൃഷ്ണയുടെ വീട് മന്ത്രി കെ. രാജൻ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.