ജെൻഡർ ന്യൂട്രാലിറ്റി ആശയം കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നീക്കം വെടിയണം -വിസ്ഡം

ചാവക്കാട്: ജെൻഡർ ന്യൂട്രാലിറ്റി ആശയങ്ങൾ വിദ്യാഭ്യാസ കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്ന് വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംയുക്ത ജില്ല കൺവെൻഷൻ. വിസ്ഡം ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് കെ.എം. ഹൈദരലി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല ജോയന്റ് സെക്രട്ടറി സി.എം. കാസിം അധ്യക്ഷത വഹിച്ചു. ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു. വിസ്ഡം യൂത്ത് ജില്ല പ്രസിഡന്റ്‌ കെ.ഐ. ഹാരിസ്, വൈസ് പ്രസിഡന്റ്‌ സലാഹുദ്ദീൻ അൽ ഹികമി, ഷാഫി സ്വബാഹി, അൻവർ അബൂബക്കർ എന്നിവർ സംസാരിച്ചു. ഫോട്ടോ: TCC CKD Wisdom Mujahid വിസ്ഡം ജില്ല സംയുക്ത കൺവെൻഷൻ ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.