മതിലകം: 20 വർഷത്തെ ബാങ്കിങ്, ബാങ്കിങ് ഇതര മേഖലകളിലെ പ്രവർത്തനങ്ങൾ മുൻനിർത്തി സമഗ്ര സംഭാവനക്കുള്ള ദേശീയ പുരസ്കാരം പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്കിന്. ആഗസ്റ്റ് 12ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ കേന്ദ്ര അഭ്യന്തര സഹകരണ മന്ത്രി അമിത് ഷായിൽനിന്ന് ബാങ്ക് പ്രതിനിധികൾ അവാർഡ് ഏറ്റുവാങ്ങും. 2005 -2006, 2013 -14, 2014 -15, 2018 -19 എന്നീ വർഷങ്ങളിൽ ലഭിച്ച ദേശീയ അവാർഡുകൾ ഉൾപ്പെടെ ഒട്ടനവധി ദേശീയ -സംസ്ഥാന പുരസ്കാരങ്ങൾ ബാങ്കിനെ തേടിയെത്തിയിട്ടുണ്ട്. രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളിൽനിന്നും ദീർഘകാലത്തെ പ്രവർത്തന മികവിനുള്ള ദേശീയ പുരസ്കാരം പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്ക് നേടിയതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകളോടും സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷനോടും കേരള ബാങ്കിനോടും ബാങ്ക് അംഗങ്ങളോടും സഹകാരികളോടുമുള്ള കടപ്പാട് രേഖപ്പെടുത്തുന്നതായി പ്രസിഡന്‍റ് ഇ.കെ. ബിജുവും സെക്രട്ടറി ടി.ബി. ജിനിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.