അന്തിക്കാട്: പി.എൻ. പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് മുറ്റിച്ചൂർ ഗ്രാമീണ വായനശാല പുസ്തക പ്രദർശനവും സൗജന്യ അംഗത്വം വിതരണവും നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡന്‍റ് അഡ്വ. കെ.ബി. രണേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മുറ്റിച്ചൂർ എൽ.പി സ്കൂൾ പ്രധാനാധ്യാപിക അമൂല്യ, പി.ടി.എ പ്രസിഡന്‍റ് കിഷോർ പള്ളിയറ, ശിവശങ്കരൻ, അസ്മ സക്കീർ എന്നിവർ സംസാരിച്ചു. പടം TCK VTPLY 3 മുറ്റിച്ചൂർ ഗ്രാമീണ വായനശാല നടത്തിയ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.