ആദിവാസി മേഖലകളില്‍ പ്രവേശന വിലക്കില്ല -മന്ത്രി

സ​ര്‍ക്കു​ല​റി​ലെ നി​ര്‍ദേ​ശ​ങ്ങ​ള്‍ മൂ​ലം ആ​ദി​വാ​സി ജ​ന​ത​ക്ക്​ സു​ര​ക്ഷ​യാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന്​ മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നും സ​ർ​വേ ന​ട​ത്തു​ന്ന​തി​നും ഒ​രു​വി​ധ വി​ല​ക്കു​ക​ളും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ഇ​ത്ത​രം സ​ർ​വേ​ക​ളും ക്യാ​മ്പു​ക​ളും മ​റ്റും ന​ട​ത്തു​ന്ന​തി​ന് മു​ന്‍കൂ​ര്‍ അ​നു​മ​തി ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. പ​ട്ടി​ക​വ​ര്‍ഗ ജ​ന​ത​യു​ടെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റ​യാ​ക്കി ഗോ​ത്ര​വ​ർ​ഗ​ക്കാ​ര​ല്ലാ​ത്ത പ​ല​രും ഇ​വ​ര്‍ക്കി​ട​യി​ലെ​ത്തി പ​ല​വി​ധ ചൂ​ഷ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. മ​യ​ക്കു​മ​രു​ന്ന്-​മ​ദ്യ​പ സം​ഘ​ങ്ങ​ളി​ലേ​ക്ക് ആ​ദി​വാ​സി യു​വാ​ക്ക​ളെ പ​ല​വി​ധ പ്ര​ലോ​ഭ​ന​ങ്ങ​ളും ന​ല്‍കി വീ​ഴ്ത്തു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ട്. പ്ര​ണ​യം ന​ടി​ച്ചും മ​റ്റും വ​ല​യി​ലാ​ക്ക​പ്പെ​ട്ട നി​ര​വ​ധി ആ​ദി​വാ​സി പെ​ണ്‍കു​ട്ടി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​രും ഇ​വ​ര്‍ക്കി​ട​യി​ലു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മ​ങ്ങ​ള്‍ നി​ര​വ​ധി വാ​ര്‍ത്ത​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ, ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ നി​വേ​ദ​ന​വും പൊ​ലീ​സ് റി​പ്പോ​ര്‍ട്ടും പ​രി​ഗ​ണി​ച്ചാ​ണ് കോ​ള​നി സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് ​മേ​യ്​ 12ന്​ ​പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സ് സ​ര്‍ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​ദി​വാ​സി​ക​ളെ ക​ബ​ളി​പ്പി​ച്ച് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത വി​വി​ധ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി ന​ട​പ്പാ​ക്കു​മ്പോ​ള്‍ ഇ​ത്ത​ര​ക്കാ​രു​ടെ സ്വൈ​ര വി​ഹാ​ര​ത്തി​ന് ത​ട​സ്സ​മാ​കും. ചി​ല നി​ക്ഷി​പ്ത താ​ല്‍പ​ര്യ​ക്കാ​രാ​ണ് ഈ ​സ​ര്‍ക്കു​ല​റി​ന്‍റെ പേ​രി​ല്‍ ആ​ദി​വാ​സി​ക​ള്‍ക്കി​ട​യി​ല്‍ കു​പ്ര​ചാ​ര​ണം ന​ട​ത്തി​വ​രു​ന്ന​ത്. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ആ​ദി​വാ​സി ജ​ന​ത​ക്ക്​ കൂ​ടു​ത​ല്‍ വി​ദ്യാ​ഭ്യാ​സ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ശാ​ക്തീ​ക​ര​ണ​വും ന​ല്‍കി സ​ര്‍ക്കാ​ര്‍ അ​വ​രെ കൈ​പി​ടി​ച്ച് ഉ​യ​ര്‍ത്തു​ക​യാ​ണ്. ഇ​തൊ​ക്കെ ക​ണ്ട് വി​റ​ളി പി​ടി​ച്ച​വ​രാ​ണ് ആ​ദി​വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഊ​രു​മൂ​പ്പ​ന്മാ​രെ​യ​ട​ക്കം തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പു​റ​മേ​നി​ന്നു​ള്ള ചി​ല​ര്‍ പ​ട്ടി​ക​വ​ര്‍ഗ മേ​ഖ​ല​ക​ളി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ള്ള​ത്. ആ​ദി​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​മ​ല്ല ഇ​വ​രു​ടെ യ​ഥാ​ര്‍ഥ ല​ക്ഷ്യം. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ലൂ​ടെ ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി യ​ഥാ​ർ​ഥ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് ഒ​രു ബു​ദ്ധി​മു​ട്ടും വ​രി​ല്ല. സ​ര്‍ക്കു​ല​റി​ലെ നി​ർ​ദേ​ശ​ങ്ങ​ള്‍ മൂ​ലം ആ​ദി​വാ​സി ജ​ന​ത​യു​ടെ മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം ഒ​രി​ക്ക​ലും ഉ​ണ്ടാ​കി​ല്ല. മ​റി​ച്ച് അ​വ​ര്‍ക്ക് ഏ​റെ സു​ര​ക്ഷ​യാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.