ദേശീയ കളരിപ്പയറ്റ്​ വിജയികൾക്ക്​​ സ്വീകരണം

തൃശൂർ: ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത്​ ഗെയിംസിൽ കേരളത്തിനായി അഭിമാനകരമായ നേട്ടം കൈവരിച്ച തൃശൂർ ജില്ലയിലെ കളരിപ്പയറ്റ്​ മത്സരാർഥികൾക്ക്​ ജില്ല സ്പോർട്സ് ​കൗൺസിലും ജില്ല കളരിപ്പയറ്റ് അസോസിയേഷനും ചേർന്ന്​ തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മെയ്​പയറ്റിൽ സ്വർണം നേടിയ വേദനാഥ് കുന്നത്ത്, വെള്ളി നേടിയ എം.എം. ദേവിക, ചുവടുവിഭാഗത്തിൽ സ്വർണം നേടിയ കെ.എസ്.​ അദ്വൈത്, വെള്ളി നേടിയ കെ.പി. അഭിനന്ദ്, വി.വി. ദേവിക, ചവിട്ടിപ്പൊങ്ങൽ വിഭാഗത്തിൽ വെള്ളി നേടിയ കെ.എസ്. അ​നഘ, കെട്ടുകാരി പയറ്റ് വിഭാഗത്തിൽ വെള്ളി നേടിയ സഞ്ജു സന്തോഷ്, കെ.എസ്. അദ്വൈത് തുടങ്ങിയവരാണ്​ അഭിമാനനേട്ടം കരസ്ഥമാക്കിയത്​. ജില്ല സ്​പോർട്സ് ​കൗൺസിൽ പ്രസിഡന്‍റ്​ ആർ. സാംബശിവനും സെക്രട്ടറി സി. ദിദികയും ചേർന്ന്​ വിജയികളെയും കെ.പി. കൃഷ്ണദാസ്​ ഗുരുക്കളെയും കോച്ചുമാരായ കെ.പി. ദിനേശൻ ഗുരുക്കൾ, ഇ.ജി. സത്യപ്രകാശ് ഗുരുക്കൾ, എം.ബി. വിനോദ്കുമാർ ഗുരുക്കൾ എന്നിവരെയും ടെക്നിക്കൽ ഒഫിഷ്യൽസിനെയും ഹാരാർപ്പണവും മധുരവും നൽകി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.