തൃശൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജില്ല യോഗ അസോസിയേഷൻ ഞായറാഴ്ച സൗജന്യ സംഘടിപ്പിക്കും. 'കോവിഡാനന്തര ശ്വാസകോശവും - യോഗയും' വിഷയത്തിൽ രാവിലെ ഒമ്പത് മുതൽ 11 വരെ പാറമേക്കാവ് അഗ്രശാലയിലാണ് പരിശീലനം. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്‍റ് സജിത്ത് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. തൃശൂർ മെഡിക്കൽ കോളജിലെ പൾമനറി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. സഞ്ജീവ് നായർ വിഷയം അവതരിപ്പിക്കും. യോഗ തെറപ്പിസ്റ്റ് ഗോപിനാഥ് എടക്കുന്നിയുടെ നേതൃത്വത്തിൽ കോവിഡാനന്തര ശ്വാസകോശ സംരക്ഷണ പരിശീലനം നൽകും. പിന്നീടുള്ള ഏഴ് ദിവസം തിരുവമ്പാടി ദേവസ്വം ബിൽഡിങ്ങിലെ അസോസിയേഷൻ ഓഫിസിൽ ആവശ്യക്കാർക്ക് സൗജന്യമായി പരിശീലനം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി ബാലകൃഷ്ണൻ പള്ളത്ത്, ജോയന്‍റ് സെക്രട്ടറി പി.ജി. പുഷ്പാംഗദൻ, പ്രോഗ്രാം കൺവീനർ എ.എൻ. സന്ദീപ്, ജോയന്‍റ് കൺവീനർ ആശ മുരളി, വി.വി. സാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.