എഴുത്തുകാരുടെ പേരിൽ ഓർമ മരങ്ങൾ നട്ടു

ചേർപ്പ്: യുവകലാസാഹിതി ചേർപ്പ് മണ്ഡലം കമ്മിറ്റി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്ത് പ്രമുഖ സാഹിത്യകാരന്മാരുടെ പേരിൽ ഓർമ മരങ്ങൾ നട്ടു. ഉദ്ഘാടനം കവിയത്രിയും സാമൂഹിക പ്രവർത്തകയും സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ വിജയ രാജമല്ലിക നിർവഹിച്ചു. യുവകലാ സാഹിതി മണ്ഡലം ജോയൻറ് സെക്രട്ടറി വിദ്യൻ ചെറിയപാലം അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായി സി.പി.ഐ ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി. അശോകൻ, അസി. സെക്രട്ടറി കെ.കെ. ജോബി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.എസ്. സുബാഷ് എന്നിവർ പങ്കെടുത്തു. സീനിയർ അധ്യാപിക നന്ദിനി, പി.ടി.എ പ്രസിഡന്‍റ്​ വി.എച്ച്​. ഹുസൈൻ, അധ്യാപിക ഷംല, കലാസാഹിതി മണ്ഡലം കമ്മിറ്റി അംഗങ്ങളായ സ്മിത വിജയൻ, ബാബു ചെങ്ങാലൂർ എന്നിവർ സന്നിഹിതരായിരുന്നു. യുവകലാസാഹിതി മണ്ഡലം സെക്രട്ടറി പി.എ. ഷെമീർ സ്വാഗതവും സജിത സന്തോഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.