അന്തിക്കാട്: മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 44ാം വാർഷിക പൊതുയോഗം നടന്നു. മഹല്ല് ഖത്തീബ് അക്ബറലി നിസാമി ഉദ്ഘാടനം ചെയ്തു. സത്താർ പഴുവിൽ അധ്യക്ഷത വഹിച്ചു. ഷാഹുൽ അന്തിക്കാട്, അക്ബർ കല്ലിപറമ്പിൽ, സക്കീർ പതിപറമ്പത്ത്, അബൂബക്കർ, പി.എ. തൗഫീക്ക്, അസീസ് പട്ടാട്ട് എന്നിവർ സംസാരിച്ചു. പതിപറമ്പത്ത് നാസർ പ്രസിഡന്‍റായി പുതിയ 11 അംഗ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു. കെ.കെ. അബ്ദുൽ സലാം, ഹംസ പുവ്വത്തുംകടവിൽ, പി.കെ. മുഹമ്മദ് റാഫി, അബ്ബാസ് വീരാവുണ്ണി, പി.എ. നൗഷാദ്, പി.ഐ. റസാക്ക്, സൈനുദ്ദീൻ പട്ടാട്ട്, ഇ.കെ. ഷഫീർ, അബ്ദുൽ ഖാദർ പുഴങ്കരയില്ലത്ത്, പി.എച്ച്. അനസ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. പോക്സോ കേസിൽ പ്രതിയായ മുൻ ഖത്തീബിനെക്കുറിച്ച വിവാദം നിലനിൽക്കുന്നതിനാൽ അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ അന്തിക്കാട് എസ്.ഐ കെ.എച്ച്. റെനീഷ്, എ.എസ്.ഐ എം.കെ. അസീസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം മസ്ജിദ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.