തളിക്കുളം: പോസ്റ്റാഫീസ് ഫണ്ട് തിരിമറി നടത്തിയ മഹിള പ്രധാൻ ഏജന്റായിരുന്ന തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം മിനി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റി തിങ്കളാഴ്ച ബ്ലോക്കാഫീസിലേക്ക് മാർച്ച് നടത്തും. ലക്ഷങ്ങൾ തിരിമറി നടത്തിയെന്നാണ് കോൺഗ്രസ് ആരോപണം. തിരിമറിയുടെ പശ്ചാത്തലത്തിൽ സി.പി.എം നേതൃത്വം ഇടപെട്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയെങ്കിലും ബ്ലോക്ക് അംഗത്വം ഒരു വർഷം കഴിഞ്ഞിട്ടും രാജിവെച്ചിട്ടില്ല. സി.പി.എമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. രാവിലെ 10ന് ഡി.സി.സി സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.