വ്യാപാരികൾ ഹർത്താൽ ആചരിച്ചു; ഇന്ന് പ്രതിഷേധ യോഗം

തൃപ്രയാർ: വ്യാപാരിക്കുനേരെ കെട്ടിട ഉടമയുടെ നേതൃത്വത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് തൃപ്രയാർ-നാട്ടിക മർച്ചന്‍റ്​സ്​ അസോസിയേഷൻ ഞായറാഴ്ച രാവിലെ 11 വരെ കടകളടച്ച് ഹർത്താൽ ആചരിച്ചു. ഇന്നുരാവിലെ പത്തരക്ക് സെഞ്ച്വറി പ്ലാസ കെട്ടിടത്തിനുമുന്നിൽ പ്രതിഷേധ യോഗം നടത്തും. അസോസിയേഷൻ ജില്ല സെക്രട്ടറി കെ.കെ. ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്യും. തൃപ്രയാറിലെ വൈറ്റ്ലീഫ്‌ എന്ന വ്യാപാര സ്ഥാപന ഉടമ മുഹമ്മദ്‌ ഹസീബിനെയും സഹോദരൻ മുഹമ്മദ്‌ അദീബിനെയും കെട്ടിട ഉടമയും ഗുണ്ടകളും ചേർന്ന് ശനിയാഴ്ച വൈകീട്ട്‌ ഏഴോടുകൂടി കടയിൽ കയറി മർദിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.