പീഡന ആരോപണത്തിൽ കഴമ്പില്ലെന്ന് പാർട്ടി വിലയിരുത്തൽ

തൃപ്രയാർ: പാർട്ടി കുടുംബാംഗം തന്നെ നേതാവിനെതിരെ ഉന്നയിച്ച പീഡന ആരോപണത്തിൽ കഴമ്പില്ലെന്ന വിലയിരുത്തലിൽ സി.പി.എം പാർട്ടി ഏരിയ കമ്മിറ്റി അംഗവും വലപ്പാട് സഹകരണ ബാങ്ക് സെക്രട്ടറിയുമായ വി.ആർ. ബാബുവിനെതിരെയാണ് 10 കൊല്ലം മുമ്പ് പീഡിപ്പിച്ചെന്ന പരാതി പൊലീസിനു നൽകിയിരിക്കുന്നത്. അന്ന് ബാബു ബാങ്ക് സെക്രട്ടറിയായിരുന്നുമില്ല. ഇതനുസരിച്ച് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബാബുവാകട്ടെ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിനു അപേക്ഷയും നൽകിയിട്ടുണ്ട്. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്. പരാതിക്കാരി ബാങ്ക് ഇടപാടിൽ അടക്കാനുള്ള ഭീമമായ തുക തിരിച്ചടക്കാതെ വീഴ്ചകൾ വരുത്തിയതിനെത്തുടർന്ന്​ നടപടി ക്രമങ്ങൾ നടപ്പാക്കിയപ്പോഴാണ് ബാങ്ക് സെക്രട്ടറിയായ ബാബുവിനെതിരെ അറ്റകൈ പ്രയോഗിച്ചതെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. മുമ്പ് പാർട്ടി വിട്ടുപോയവരും കോൺഗ്രസുകാരുമാണ് പരാതിക്കാരിക്ക് പിൻബലം നൽകുന്നത്. ബാബു ബാങ്ക് സെക്രട്ടറിയായതിനാൽ ബാങ്കിൽ അഴിമതി ഉന്നയിച്ച് ബാങ്കിനെയും പാർട്ടിയെയും തകർക്കാമെന്ന പദ്ധതിയും അവർക്കുണ്ടെന്നും കാര്യമാക്കേണ്ടതില്ലെന്നും പാർട്ടി ബാബുവിനൊപ്പമാണെന്നുമാണ്​ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.