ATTN: NE: Please kill the previous file tcg pam1 & use this തൃശൂർ: കാത്തിരിപ്പിനൊടുവിൽ കേരളത്തിന് പുതിയ ജന്‍ഔഷധി മരുന്ന് വില്‍പനശാലകൾ നൽകാൻ കേന്ദ്രം തയാറാവുന്നു. ഒരുവർഷമായി തടഞ്ഞുവെച്ച പുതിയ സ്ഥാപനങ്ങൾക്ക് ഓൺലൈനായി അടുത്തമാസം മുതൽ അപേക്ഷിക്കാം. കഴിഞ്ഞ ജൂൺ മുതൽ ഈ ജൂൺവരെ നൽകിയ ആയിരത്തിലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ ഇല്ലാത്ത വിൽപനയും കൂടുതൽ സ്ഥാപനങ്ങളും നിലവിൽ കേരളത്തിലുണ്ട്. ജൻഔഷധി സ്ഥാപനങ്ങളിൽ കേന്ദ്ര ആരോഗ്യവകുപ്പ് നൽകുന്ന മരുന്നുകൾക്ക് പുറമേ കൂടുതൽ ലാഭം ലഭിക്കുന്ന ഇതര കമ്പനികളുടെ ജനറിക് മരുന്നുകൾ വിൽക്കുന്നത് തടഞ്ഞതിനുശേഷമേ പുതിയ സ്ഥാപനങ്ങൾ അനുവദിക്കുകയുള്ളൂവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതിനായി മുഴുവൻ ജൻഔഷധി സ്ഥാപനങ്ങളിലും പരിശോധന നടത്തിയതിനുശേഷമേ അപേക്ഷകൾ സ്വീകരിക്കൂ എന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, മുഴുവൻ വില്‍പനശാലകളിലും പരിശോധന പൂർത്തീകരിക്കാതെയാണ് ഒരുവർഷത്തിന് പിന്നാലെ വിലക്ക് നീക്കുന്നത്. സംസ്ഥാനത്തെ കേന്ദ്രാനുകൂല സംഘടനകളുടെ സമ്മർദമാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജൻഔഷധി മരുന്നുകൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ വിപണിയും സജീവമാണ്. ഇത് ലക്ഷ്യമിട്ട് ഇതരസംസ്ഥാന ലോബികളും അപേക്ഷ നൽകാനായി രംഗത്തുണ്ട്. അതേസമയം, ജന്‍ഔഷധി മരുന്നുവില്‍പനശാലകളിൽ വലിയതോതിൽ കുത്തകവത്കരണം നടക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. നിലവിൽ 80 ശതമാനം കടകളും കുത്തകകളാണ് നടത്തുന്നത്. കേന്ദ്രസർക്കാർ അനുകൂല പാർട്ടി പ്രവർത്തകരും അനുഭാവികളും പത്തിലധികം കടകൾ നിലവിൽതന്നെ നടത്തുന്നുണ്ട്. നഗരത്തിൽ രണ്ടു കടകൾ തമ്മിലെ ദൂരപരിധി ഒന്നരകിലോമീറ്റർ ആണെങ്കിൽ ഗ്രാമത്തിലിത് രണ്ടാണ്. ഈ ദൂരപരിധിയിൽ ബിനാമികളെ ഉപയോഗിച്ച് കുത്തകവത്കരണത്തിനാണ് നിലവിലെ ഉടമകൾ ശ്രമിക്കുന്നത്. അതോടൊപ്പം അടുത്ത ദൂരപരിധിയിൽ ഔഷധശാലകൾ വരാതിരിക്കുന്നതിനുള്ള ഇടപെടലുകളും വ്യാപകമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.