മ​ഴ​യി​ൽ ത​ക​ർ​ന്ന ചെ​മ്പൂ​ത്ര പ​ട്ട​ത്തി​പ്പാ​റ തോ​ട്ടു​ങ്ങ​ൽ ഹ​രി​ദാ​സും സ​ഹോ​ദ​ര​ൻ മു​ര​ളി​യും താ​മ​സി​ക്കു​ന്ന വീ​ടി​ന്റെ ഓ​ടു​മേ​ഞ്ഞ മേ​ൽ​ക്കൂ​ര​

വേനൽമഴ വീട് തകർന്നുവീണു

മണ്ണുത്തി: മഴയിൽ വീട് തകർന്നു. ചെമ്പൂത്ര പട്ടത്തിപ്പാറ തോട്ടുങ്ങൽ ഹരിദാസും സഹോദരൻ മുരളിയും താമസിക്കുന്ന വീടിന്റെ ഓടുമേഞ്ഞ മേൽക്കൂരയാണ് തകർന്ന് വീണത്. ശനിയാഴ്ച രാത്രി 11.30 ഓടെയുണ്ടായ ശക്തമായ മഴയിലാണ് അപകടം. മേൽക്കൂര തകർന്ന് വീഴുന്നതിന് അൽപം മുമ്പാണ് മുരളിയുടെ ഭാര്യ അംബിക അപകടം ഭയന്ന് സമീപ വീട്ടിലേക്ക് പോയത്. എന്നാൽ മുരളി വീട്ടിൽത്തന്നെ കിടന്നു.

മഴയിൽ ഓട് വീഴുന്ന ശബ്ദം കേട്ട് മുരളി പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. മേൽക്കൂര തകർന്നതോടെ മഴവെള്ളത്തിൽ മൺഭിത്തികൾ കുതിർന്ന് വിള്ളൽ വീണിരിക്കുകയാണ്. വീട് പൂർണമായും തകർന്ന നിലയിലാണ്. ഞായറാഴ്ച സംഭവം അറിഞ്ഞ് പഞ്ചായത്ത് അംഗം സന്ധ്യ മനോജ് വീട് സന്ദർശിച്ചു. അപകടം സംബന്ധിച്ച് വില്ലേജ് ഓഫിസർക്കും കലക്ടർക്കും റിപ്പോർട്ട് നൽകും. ഓട്ടോറിക്ഷ ഓടിച്ചാണ് മുരളിയും കുടുംബവും കഴിയുന്നത്. 

Tags:    
News Summary - House Collapses Amid Summer Rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.