ടി.​ആ​ർ. പ്ര​ശാ​ന്ത്

ടി.ആർ. പ്രശാന്ത് മികച്ച വില്ലേജ് ഓഫിസർ

കൊടുങ്ങല്ലൂർ: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസർ പുരസ്കാരം വീണ്ടും കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തലയിലേക്ക്. ഉദ്യോഗസ്ഥൻ എന്നതിലുപരി കർമനിരതനായ ജനസേവകനായ ടി.ആർ. പ്രശാന്തിന് ഇത് അർഹതക്കുള്ള അംഗീകാരമാണ്. സൗമ്യനായ ഇദ്ദേഹം സാഹസിക സഞ്ചാരി കൂടിയാണ്. വകുപ്പിലെ സുഹൃദ് സംഘത്തോടൊപ്പം ഹിമാലയ സാനുക്കളിലേക്കും മറ്റുമാണ് ഇദ്ദേഹത്തിന്റെ സഞ്ചാരം.

ജില്ലയിലെ മികച്ച മൂന്ന് വില്ലേജ് ഓഫിസർമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് 2006ലാണ് സർവിസിൽ പ്രവേശിച്ചത്. എറണാകുളം ജില്ലയിലെ വിവിധ താലൂക്കുകളിലും വയനാട് കലക്ടറേറ്റിലും എൽ.എ (എൻ.എച്ച്) ഓഫിസിലും സേവനമനുഷ്ഠിച്ച ശേഷം ഒന്നര വർഷം മുമ്പാണ് മേത്തല വില്ലേജ് ഓഫിസറുടെ ചുമതലയിലെത്തിയത്.

2017ൽ ക്ലർക്കായിരിക്കെ എറണാകുളം ജില്ല കലക്ടറുടെ പ്രശസ്തിപത്രത്തിന് അർഹനായിട്ടുണ്ട്. പറവൂർ പറയാട് കൊറ്റാട്ട് പരേതനായ രവീന്ദ്രന്റെയും ശാന്തയുടെയും മകനാണ്. രജിതയാണ് ഭാര്യ. മകൾ ആറാം ക്ലാസ് വിദ്യാർഥിനി സ്രാവന്തി.

Tags:    
News Summary - T.R. Prashanth Named Best Village Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.