പാലപ്പിള്ളിയിൽ തമ്പടിച്ച് 30 കാട്ടാനകൾ

ആ​മ്പ​ല്ലൂ​ർ: പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ൽ ഭീ​തി​വി​ത​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം. കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പ​ടെ 30 ലേ​റെ ആ​ന​ക​ളാ​ണ് റ​ബ​ർ എ​സ്റ്റേ​റ്റു​ക​ളി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ചി​മ്മി​നി എ​സ്റ്റേ​റ്റി​ൽ എ​ത്തി​യ ആ​ന​ക്കൂ​ട്ടം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ വ​ഴി​യി​ൽ കു​ടു​ങ്ങി. ഇ​ത്ര​യേ​റെ ആ​ന​ക​ൾ ഒ​ന്നി​ച്ച് ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. അ​ക്ക​ര​പ്പാ​ടി, കാ​രി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ന​ക്കൂ​ട്ടം ത​മ്പ​ടി​ക്കു​ന്ന​ത്.

പാ​ല​പ്പി​ള്ളി ചി​മ്മി​നി ഡാം ​റോ​ഡി​ലും ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. തോ​ട്ട​ങ്ങ​ളി​ൽ ആ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ച​തോ​ടെ ടാ​പ്പി​ങ്ങി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​ക്കി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. നാ​ട്ടു​കാ​രും വാ​ച്ച​ർ​മാ​രും ചേ​ർ​ന്ന് പ​ല ത​വ​ണ ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

മേ​ഖ​ല​യി​ൽ വേ​ണ്ട​ത്ര ആ​ർ.​ആ​ർ.​ടി സം​ഘ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് ആ​ന​ക്കൂ​ട്ടം പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്.

വീ​ടു​ക​ൾ​ക്ക് സ​മീ​പം ചി​ന്നം വി​ളി​ച്ച് എ​ത്തി​യ ആ​ന​ക്കൂ​ട്ട​ത്തെ നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ചും പാ​ട്ട​ക്കൊ​ട്ടി​യു​മാ​ണ് അ​ക​റ്റി​യ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് തോ​ട്ട​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന ആ​ന​ക്കൂ​ട്ടം പ​ല​ത​വ​ണ​യാ​ണ് റോ​ഡി​ലി​റ​ങ്ങി നി​ല​യു​റ​പ്പി​ച്ച​ത്.

രാ​ത്രി ആ​ന​ക്കൂ​ട്ടം വീ​ടു​ക​ൾ​ക്ക് സ​മീ​പ​മെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. വ​ന​പാ​ല​ക​ർ ഇ​ട​പെ​ട്ട് ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Locals say this is the first time they have seen so many elephants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.