ചൗക്കയിൽ പിക്കപ്പ് വാനിലെ തീ കെടുത്തിയപ്പോൾ

ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് തീപിടിച്ചു

ചാലക്കുടി: ചൗക്ക നായരങ്ങാടിയിൽ ഓടിക്കൊണ്ടിരിക്കെ പിക്കപ്പ് വാനിന് തീ പിടിച്ചു. മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വണ്ടി നിർത്തി നാട്ടുകാരുടെ സഹായത്തോടെ തൊട്ടടുത്ത വീടുകളിൽനിന്ന് വെള്ളം എത്തിച്ച് തീ കെടുത്തി.

എലഞ്ഞിപ്ര കലിക്കൽക്കുന്ന് സ്വദേശി ചെന്തുരുത്തി വീട്ടിൽ അനീഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം ചരക്ക് ഇറക്കി വരുന്ന വഴിയായിരുന്നു. ആർക്കും പരിക്കില്ല. വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടിയിൽനിന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ആർ.കെ. രമേഷിന്റെയും സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ പി.ഒ. വർഗീസിന്റെയും നേതൃത്വത്തിൽ രണ്ട് യൂനിറ്റ് അഗ്നിരക്ഷസേനയും എത്തിയിരുന്നു.

തീപിടിത്തത്തെ തുടർന്ന് പൈപ്പ് തകർന്ന് ഡീസൽ ചോർന്നിരുന്നു. അഗ്നിരക്ഷസേനയെത്തി പ്രശ്നങ്ങൾ പരിഹരിച്ചു. ബാറ്ററിയോട് ചേർന്ന ഭാഗമാണ് കത്തിയത് എന്നതിനാൽ ഷോർട്ട് സർക്യൂട്ടാകാം അപപകടകാരണമെന്ന് കരുതുന്നു.

Tags:    
News Summary - A moving pickup van caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.