പത്ര ഏജൻറിനെതിരെ ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ

മാള: മേലഡൂരിൽ മാരകായുധം ഉപയോഗിച്ച് പത്ര ഏജൻറിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ രണ്ടാംപ്രതി ആലത്തൂർ മാണി ക്കത്തുപറമ്പിൽ വീട്ടിൽ ബെൻസിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാംപ്രതി കുരുവിലശ്ശേരി പനവടലി വീട്ടിൽ തപസ് വേലുവിനെ (37) നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരി 24ന് പുലർച്ച മൂന്നോടെയായിരുന്നു സംഭവം. മേലഡൂർ പ്ലാശ്ശേരി വീട്ടിൽ വർഗീസിനെയാണ് ഒന്നാം പ്രതി വാൾ പോലുള്ള മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചത്. സംഭവത്തെത്തുടർന്ന് വർഗീസിന്റെ ഭാര്യ നൽകിയ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.

അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭ്യമായിരുന്നില്ല. ഈ വെല്ലുവിളി ഏറ്റെടുത്ത് പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കുന്നതിനായി തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

തുടർന്ന് അന്വേഷണ സംഘം വിവിധ ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനകളിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും വിശകലനം ചെയ്തുകൊണ്ട് രാപ്പകലില്ലാതെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്. 

Tags:    
News Summary - Attack on newspaper agent; one more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.