പേരാമംഗലം മനപ്പടിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ കാർ
Posted On
date_range Updated On
date_range മനപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; രക്ഷാപ്രവർത്തനത്തിനെത്തിയ ഓട്ടോ ഡ്രൈവർക്ക് കാറിടിച്ച് പരിക്ക്
പേരാമംഗലം: സംസ്ഥാന പാതയിലെ മനപ്പടിയിൽ കാർ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ ഓട്ടോ ഡ്രൈവർക്ക് മറ്റൊരു കാർ ഇടിച്ച് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.
കേച്ചേരിയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. ഇത് കണ്ട് എതിർ ദിശയിൽ നിന്നും വന്നിരുന്ന ഓട്ടോ നിർത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു കാർ ഓട്ടോ ഡ്രൈവറെ ഇടിച്ച് തെറിപ്പിച്ചു.
അടാട്ട് കാനാട്ട് വീട്ടിൽ ശിവകുമാറിനാണ് (52) പരിക്കേറ്റത്. ഇയാളെ പേരാമംഗലം പൊലീസും നാട്ടുകാരും ചേർന്ന് അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.