കൊടുങ്ങല്ലൂർ: റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. അഴീക്കോട് മേഖല ട്രഷറർ കെ.ആർ. വിഷ്ണുരാജിന്‍റെ പരാതിയിൽ ഹാരിസ്, സുധീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരുവരും നേരത്തേ ഡി.വൈ.എഫ്.ഐക്കാരായിരുന്നു. വിഷ്ണുരാജിന്‍റെ ബൈക്ക് കേട് വരുത്തിയതായും പരാതിയുണ്ട്. കെ.യു. ബിജു രക്തസാക്ഷി ദിനാചരണ സംഘാടക സമിതി യോഗത്തിനു ശേഷം ഏരിയ കമ്മിറ്റി ഓഫിസിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്ത ഡി.വൈ.എഫ്.ഐക്കാരും അതുവഴി കാറിൽ വന്നവരും തമ്മിലായിരുന്നു തർക്കം. കാർ യാത്രികരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് സമൂഹ മാധ്യമ പോരും മുറുകുകയാണ്. ആക്രമികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.