തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലെയും വികസന കാര്യങ്ങളിലെയും പോരായ്മകൾ പരിഹരിക്കാൻ ആരോഗ്യ മന്ത്രി ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ എം.പി മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. പത്തോളം വകുപ്പുകളിൽ വകുപ്പുമേധാവി ഇല്ലാത്തതിനാൽ വികസനം വഴിമുട്ടി. ജീവനക്കാരുടെയും ഡോക്ടർമാരുടെയും കുറവും ആശുപത്രി ഭരണകർത്താക്കളുടെ ധാർഷ്ട്യവും കടുംപിടുത്തവും കാരണം രോഗികൾ ദുരിതമനുഭവിക്കുകയാണ്. വരാന്തയിലും തറയിലും ഗർഭിണികളടക്കമുള്ള രോഗികൾ കിടക്കുന്നത് നിത്യകാഴ്ചയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലയിലെ മുഴുവൻ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, എച്ച്.ഡി.എസ് അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ഉന്നതതലയോഗം വിളിച്ചുചേർക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.