സ്കൂൾ കെട്ടിടോദ്ഘാടനം നാളെ

കൊടകര: സര്‍ക്കാര്‍ നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ഓണ്‍ലൈനില്‍ നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 3.30ന് വിദ്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എം.പി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് അനുവദിച്ച 36 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കവാടം, സ്‌റ്റേഡിയത്തിന്റെ ചുറ്റുമതില്‍ ശുചിമുറി സമുച്ചയം എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വഹിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കൊടകര പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍, പ്രധാനാധ്യാപിക പി.പി. മേരി, പി.ടി.എ പ്രസിഡന്‍റ് കെ.സി. ജെയിംസ്, ബിനു ജി. നായര്‍, പി.കെ. രമേഷ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.