എൻ.വി. സത്യന്റെ സ്മരണയിൽ അവർ ഒത്തുചേർന്നു

വാടാനപ്പള്ളി: വൃക്ക, ഹൃദയ രോഗങ്ങൾക്ക് ചികിത്സ തുടർന്നുകൊണ്ടിരിക്കെ കോവിഡ് ബാധിതനായി മരിച്ച രാഷ്ട്രീയ, സാമൂഹിക പ്രവർത്തകൻ എൻ.വി. സത്യനെ തളിക്കുളത്ത് അനുസ്മരിച്ചു. ഒന്നാം ചരമവാർഷിക ദിനത്തിൽ ഹ്യൂമൻ കെയർ ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിച്ച 'സത്യൻ അനുസ്മൃതി'യിൽ സത്യന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവരും ഒത്തുചേർന്നു. ട്രസ്റ്റ് പ്രസിഡന്റ് നീന സുഭാഷ് അധ്യക്ഷത വഹിച്ചു. തളിക്കുളം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എൽ. സന്തോഷ്, ഹ്യൂമൻ കെയർ സെക്രട്ടറി എ.ജി. സുരേഷ്, സത്യന്റെ കുടുംബാംഗം കെ. ആരതി, സ്നേഹ ലിജി, ഷൈലേഷ് ദിവാകരൻ, കെ.എസ്. ബിനോജ്, എം.എസ്. ഭാസ്കരൻ, കെ.എച്ച്​. നൗഷാദ്, ഇ.വി.എസ്. സ്മിത്ത്, പി.ബി. രഘുനാഥൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.