മലപ്പുറം: അറിവിനെക്കുറിച്ചുള്ള മുൻവിധികളൊന്നുമില്ലാതെ തുറന്ന മനസ്സോടെ അറിവിനെ സമീപിക്കുന്നതാണ് വിജയകലയുടെ മന്ത്രമെന്ന സന്ദേശത്തിലൂടെ വിജയവഴികളിലേക്കുള്ള ഊർജം പകർന്ന് ജി.എസ്. പ്രദീപ്. 'എജുകഫെ'യുടെ ആദ്യദിനത്തിലെ മികച്ച സെഷനുകളിലൊന്നായിരുന്നു ജി.എസ്. പ്രദീപിന്‍റെ 'ദ ആർട്ട് ഓഫ് സക്സസ്'. ആഹ്ലാദത്തിന്‍റെയും ആതിഥേയത്വത്തിന്‍റെയും അനുകരിക്കാൻ കഴിയാത്ത മാതൃകയാണ് മലപ്പുറമെന്ന ആമുഖത്തോടെയായിരുന്നു പ്രസംഗത്തിന്‍റെ തുടക്കം. സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മലപ്പുറത്തിന്‍റെ പങ്കിനെ ആർക്കും തള്ളിപ്പറയാൻ സാധിക്കില്ലെന്ന വരികളെ നിറഞ്ഞ കൈയടിയോടെയായിരുന്നു സദസ്സ് വരവേറ്റത്. ജയിച്ചുപോയവരെക്കാൾ തോറ്റുപോയവരാണ് ലോകം കൂടുതൽ മനോഹരമാക്കിയതെന്ന സന്ദേശവും അദ്ദേഹം വിദ്യാർഥികൾക്കായി പങ്കുവെച്ചു. ആകാശവാണിയിൽനിന്ന് ആദ്യ ശ്രമത്തിൽ തിരസ്കൃതനായ കെ.ജെ. യേശുദാസിനെയും മ്യൂണിക് സർവകലാശാലയിൽ പ്രവേശനം നിഷേധിക്കപ്പെട്ട ഐൻസ്റ്റീന്‍റെയും ജീവിതാനുഭവങ്ങൾ അദ്ദേഹം വിവരിച്ചു. 'എനിക്കറിയില്ല' എന്നതാണ് അറിവ് നേടാനുള്ള ആദ്യമന്ത്രമെന്നും ഒരു കാര്യം അറിയില്ലെന്ന് പറയുന്നതിലൂടെ അക്കാര്യം അറിയാൻ നമ്മൾ പരിശ്രമം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറിവിനെക്കുറിച്ചുള്ള എല്ലാവിധ മുൻധാരണകളെയും ഞങ്ങൾ ഒഴിവാക്കുമെന്ന് മേളക്കെത്തിയവരെ കൊണ്ട് പ്രദീപ് പ്രതിജ്ഞ എടുപ്പിച്ചപ്പോൾ വലിയ പിന്തുണയായിരുന്നു വിദ്യാർഥികളിൽനിന്ന് ലഭിച്ചത്. mpgab6 ,mpgab7,mpgab8 മാധ്യമം എജുകഫെ വേദിയിൽ ജി.എസ്. പ്രദീപിന്‍റെ ദ ആർട്ട് ഓഫ് സക്സസ് സെഷനിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.