സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

തൃപ്രയാർ: നാട്ടിക പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ വലപ്പാട് തീരദേശ മൊബൈൽ മെഡിക്കൽ യൂനിറ്റിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ്​ കുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഇന്നു ഘോഷ് മഴക്കാല രോഗങ്ങളെക്കുറിച്ച് ആരോഗ്യ ബോധവത്​കരണ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. ഫസീല ബീവി, ആശ വർക്കർ രേവതി, അംഗൻവാടി വർക്കർ ഷീബ എന്നിവർ നേതൃത്വം നൽകി. ജെ.എച്ച്.ഐ അഞ്ജു സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.