സി.പി.ഐ ലോക്കൽ സമ്മേളനം

ചെന്ത്രാപ്പിന്നി: സി.പി.ഐ എടത്തിരുത്തി ലോക്കൽ സമ്മേളനം നടത്തി. ചെന്ത്രാപ്പിന്നി ജി.എൽ.പി സ്കൂളിൽ നടന്ന സമ്മേളനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എസ്. ജയ, പി.വി. മോഹനൻ, ടി.പി. രഘുനാഥ്‌, പി.സി. രാജീവ്, സി.ബി. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. എടത്തിരുത്തി ലോക്കലിനെ വിഭജിച്ച് എടത്തിരുത്തി, ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റികൾ നിലവിൽവന്നു. എടത്തിരുത്തി ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി പി.സി. രാജീവിനെയും ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി സി.ബി. അബ്ദുൽ സമദിനെയും യോഗം തെരഞ്ഞെടുത്തു. അഖിലേന്ത്യ മാസ്‌റ്റേഴ്‌സ് വോളിബാളിൽ വിജയിച്ച കേരള ടീം അംഗങ്ങളായ മണികണ്ഠലാൽ, സുമൻ പണിക്കശ്ശേരി, കെ.ജി. കൃഷ്ണനുണ്ണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.