മംഗള എക്സ്​പ്രസിന്‍റെ എൻജിനും ബോഗിയും വേർപ്പെട്ടു

തൃശൂർ: ഓടിക്കൊണ്ടിരിക്കെ മംഗള-നിസാമുദ്ദീൻ എക്സ്​പ്രസിന്‍റെ എൻജിനും ബോഗിയും വേർപ്പെട്ടു. എറണാകുളത്തുനിന്ന്​ ഡൽഹിയിലേക്ക്​ പോവുകയായിരുന്ന 12617 നമ്പർ ട്രെയിൻ ബുധനാഴ്ച വൈകീട്ട്​​ 3.47ന്​ തൃശൂർ റെയിൽവേ സ്​റ്റേഷൻ വിട്ടതിന്​ പിന്നാലെ പൂങ്കുന്നം സ്​റ്റേഷനടുത്താണ്​ മുൻഭാഗത്തെ എൻജിനും ബോഗിയും ബന്ധിപ്പിക്കുന്ന കപ്ലിങ്​ വേർപ്പെട്ടത്​. പൂങ്കുന്നം സ്​റ്റേഷന്​ സമീപം നിർത്തിയിട്ട ട്രെയിൻ അറ്റകുറ്റപ്പണി നടത്തി 15 മിനിറ്റിനുശേഷം യാത്ര പുനരാരംഭിച്ചു. തൃശൂർ സ്​റ്റേഷൻ ഇൻചാർജ്​ ശശീന്ദ്രനും സംഘവും എത്തിയാണ്​​ പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്​​. ട്രെയിൻ ഷൊർണൂർ സ്​റ്റേഷനിൽ എത്തി കൂടുതൽ അറ്റകുറ്റപ്പണി നടത്തി. jn wed 03 എൻജിൻ വേർപെട്ട മംഗള എക്സ്​പ്രസ്​ തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരിക്കുന്നു (വാർത്ത tcg_pam3 ഫയലിൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.