പത്തനംതിട്ട: പുതിയ കാലത്ത് വീടുകള്‍ക്കുള്ളിലും ക്ലാസ് മുറികളിലും കുട്ടികളെ കേള്‍ക്കാനുള്ള ഇടങ്ങള്‍ സൃഷ്ടിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. കുട്ടികള്‍ നേരിടുന്ന പല പ്രശ്നങ്ങളും അതില്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നവാധ്യാപകശാക്തീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം നവീകരിച്ച് പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും പറഞ്ഞു. എസ്.സി.ഇ.ആർ.ടി.സി റിസര്‍ച് ഓഫിസര്‍ രാജേഷ് എസ്. വള്ളിക്കോട് അധ്യക്ഷനായ ചടങ്ങില്‍ മലയാളം റിസര്‍ച് ഓഫിസര്‍ ഡി.പി. അജി, പരിശീലകരായ ദിനേശന് പാഞ്ചേരി, ഡോ. എം. ആശ, കെ.വി. പ്രജിത, വി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ആറു ദിവസത്തെ ഒന്നാം ഘട്ട പരിശീലനത്തില്‍ 2019 നുശേഷം ജോലിയില്‍ പ്രവേശിച്ച മലയാളം അധ്യാപകരാണ് പങ്കെടുക്കുന്നത്. ഡോ. വര്‍ഗീസ് ജോര്‍ജ്, പ്രഫ. കെ. രാജേഷ് കുമാര്‍, സുരേഷ് സോമ, ജ്യോതിഷ് ബാബു, ഡോ. ശ്രീവൃന്ദാ നായര്‍, ഗംഗാദേവി എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.