പാസ്റ്റർ
സാം ഹാർട്ടർ
പീഡനം: പാസ്റ്റർ അറസ്റ്റിൽ
പന്തളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകൻ പന്തളം പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ ക്രിസ്ത്യൻ ഹാർട്ടറിന്റെ മകൻ പാസ്റ്റർ സാം ഹാർട്ടർ (37) ആണ് അറസ്റ്റിലായത്.
തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. വിദേശത്ത് നേഴ്സായ യുവതിയെയാണ് ഇയാൾ ചൂഷണം ചെയ്തത്. യുവതിയിൽനിന്ന് 16 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കി. പത്തനംതിട്ട, തിരുവല്ല സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്. പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, എസ്.ഐ പി.കെ. രാജൻ, എ.എസ്.ഐ ബി. ഷൈൻ, പൊലീസ് ഉദ്യോഗസ്ഥരായ എസ്. അൻവർഷ, ആർ. രഞ്ജിത്ത്, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.