വ​നി​ത ദി​ന​ത്തി​ൽ വി​പു​ല​മായ പ​രി​പാ​ടി​ക​ളു​മാ​യി ജി​ല്ല പൊ​ലീ​സ്

പ​ത്ത​നം​തി​ട്ട/​തി​രു​വ​ല്ല: അ​ന്ത​ർ​ദേ​ശീ​യ വ​നി​ത ദി​ന​മാ​യ എ​ട്ടി​ന് ജി​ല്ല പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​റ്റ​ക്ക്​ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച് പൊ​ലീ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന 'നി​ർ​ഭ​യ നി​ശ' പ​രി​പാ​ടി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്​ വൈ​കീ​ട്ട് ആ​റി​ന്​ തി​രു​വ​ല്ല കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് സ​മീ​പ​മു​ള്ള ഓ​പ​ൺ സ്റ്റേ​ജി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വി​വി​ധ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലു​ള്ള വ​നി​ത​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ക്കും.

'നി​ർ​ഭ​യ​നി​ശ'​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത ഹെ​ൽ​പ്പ് ലൈ​ൻ ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ക്കും. വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കും. 181 (വ​നി​ത ഹെ​ൽ​പ്പ് ലൈ​ൻ), 1515 (നി​ർ​ഭ​യ), 112 (പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂം) ​എ​ന്നീ ടോ​ൾ​ഫ്രീ ന​മ്പ​റു​ക​ൾ വ​ഴി അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്ക് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം.

രാ​ത്രി​യി​ൽ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന വ​നി​ത​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും 'പി​ങ്ക് പൊ​ലീ​സ് പ​ട്രോ​ൾ' സം​വി​ധാ​നം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​റ​പ്പാ​ക്കും. ഇ​തി​നെ​ല്ലാം പു​റ​മേ തി​രു​വ​ല്ല, അ​ടൂ​ർ പോ​ലെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ എ​മ​ർ​ജ​ൻ​സി അ​ലാം സ്വി​ച്ച്, സി.​സി.​ടി.​വി സ​ർ​വ​യ​ല​ൻ​സ് കാ​മ​റ, സ്ഥി​രം കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി എ.​ഐ സ​പ്പോ​ർ​ട്ട​ഡ് ഫേ​സ് റെ​ക്ക​ഗ്നി​ഷ​ൻ സി​സ്റ്റം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള 'എ.​ഐ സ്മാ​ർ​ട്ട്‌ പോ​ൾ' സ്ഥാ​പി​ക്കും. ഇ​തു​മൂ​ലം അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്ക് അ​ലാം പ്ര​വ​ർ​ത്തി​പ്പി​ച്ച് മ​റ്റു​ള്ള​വ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​നും സ​ഹാ​യം തേ​ടാ​നും ക​ഴി​യും.

പൊ​ലീ​സി​ന്റെ ' POL APP ' മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക വ​ഴി സ്ത്രീ​ക​ൾ​ക്ക് രാ​ത്രി​യി​ൽ ത​നി​ച്ച് യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​മ്പോ​ൾ ത​ങ്ങ​ൾ യാ​ത്ര ചെ​യ്യു​ന്ന ഓ​ട്ടോ /ടാ​ക്സി​യു​ടെ ന​മ്പ​ർ, ലൊ​ക്കേ​ഷ​ൻ എ​ന്നി​വ പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് കൈ​മാ​റാ​ൻ ക​ഴി​യും. മി​ക​ച്ച ട്രാ​ക്ക് റെ​ക്കോ​ർ​ഡു​ള്ള ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും. ഇ​ത്ത​ര​ത്തി​ൽ 'നി​ർ​ഭ​യ നി​ശ' സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ബോ​ധം ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ർ​ഭ​യ​മാ​യും സു​ര​ക്ഷി​ത​മാ​യും യാ​ത്ര ചെ​യ്യു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന്​ ജി​ല്ല പൊലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Tags:    
News Summary - District Police organizes extensive programs on Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.