വാകത്താനത്ത് പ്രവർത്തിക്കുന്ന പാറമട

വാകത്താനത്ത് വീണ്ടും പാറമട; സമീപവാസികൾ പ്രക്ഷോഭത്തിലേക്ക്

റാന്നി: സമീപവാസികളുടെ ഇടപെടൽമൂലം നിർത്തിയ പാറമട വീണ്ടും പ്രവർത്തിച്ചത് ഭീഷണിയാവുന്നു. റാന്നി പഴവങ്ങാടി പഞ്ചായത്തിൽ മൂന്നാം വാർഡിൽ വാകത്താനത്ത്, മുമ്പ് അധികാരികൾ തടഞ്ഞ പാറമടയാണിത്. സമീപത്തെ വീടുകൾ മുഴുവൻ വിണ്ടുകീറി രണ്ടും മൂന്നും പ്രാവശ്യം മെയിന്‍റനൻസ് നടത്തിക്കഴിഞ്ഞു.

കുടിവെള്ളത്തിന്റെ ദുരിതം അനുഭവിക്കുന്ന സമയത്ത് പാറമടയിൽ വർഷങ്ങളായി കെട്ടിക്കിടന്ന വെള്ളം അഴിച്ചുവിട്ട് കിണറുകളിലെ വെള്ളം മുഴുവൻ ചീത്തയാക്കിയതായും പരാതിയുണ്ട്. ദൂരപരിധിക്കുള്ളിൽ വീടുകളുള്ള സ്ഥലമാണിത്. അർബുദ രോഗിയും വയോ മാതാപിതാക്കളുമൊക്കെ പാർക്കുന്നയിടത്ത് ആരാണ് ഇവർക്ക് പ്രവർത്തനാനുമതി കൊടുത്തതെന്ന് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ ഒരു വിവരവും ഇല്ലെന്നാണ് മറുപടി. വേണ്ടപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പാറമട നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. 

Tags:    
News Summary - Another landslide in Vakathanam; Residents in the area are protesting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.