പാ​പ്പാ​ൻ മോ​ഹ​ന​ൻ നാ​യ​ർ​ക്ക് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഗാ​ർ​ഡ് ഓ​ഫ് ഹോ​ണ​ർ ന​ൽ​കു​ന്നു

പാപ്പാൻ മോഹനൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി

കോന്നി: ഇക്കോ ടൂറിസം സെന്‍ററിൽ ആനയുടെ ആക്രമണത്തിൽ മരണമടഞ്ഞ പാപ്പാൻ മോഹനൻ നായർക്ക് നാട് വിടനൽകി. കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഞായറാഴ്ച 11ന് ഇക്കോ ടൂറിസം സെന്‍ററിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചപ്പോൾ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഹോണർ നൽകി. നാട്ടുകാർ, ജനപ്രതിനിധികൾ, സഹപ്രവർത്തകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ഇക്കോ ടൂറിസം സെൻട്രലിലെ ജീവനക്കാർ എന്നിവർ മോഹനൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

കെ.യു. ജനിഷ് കുമാർ എം.എൽ.എ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. കമലഹാർ, ജില്ല പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിനിലാൽ, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ്. ശശീന്ദ്രകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുലേഖ വി. നായർ പ്രവീൺ പ്ലാവിളയിൽ, വനംവകുപ്പിന്‍റെ വിവിധ റേഞ്ചുകളിലെ റേഞ്ച് ഓഫിസർമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കും -ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ

കോ​ന്നി: ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാ​പ്പാ​ൻ മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​ലെ സു​ര​ക്ഷ​ക്കാ​യി ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്ന് ദ​ക്ഷി​ണ മേ​ഖ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഡോ. ​ക​മ​ല​ഹാ​ർ പ​റ​ഞ്ഞു. മോ​ഹ​ന​ൻ നാ​യ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി എ​ത്ര രൂ​പ കൊ​ടു​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന എ​ഫ്.​ഡി.​എ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളു​ടെ ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കു​ടും​ബ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. താ​ൻ ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​ലെ ആ​ന​ക​ളു​ടെ സ​മീ​പ​ത്ത് എ​ത്തു​മ്പോ​ൾ ത​ന്‍റെ സു​ര​ക്ഷ​ക്കാ​യി എ​ന്നും ഒ​പ്പം നി​ൽ​ക്കു​ന്ന സ്വ​ഭാ​വം മോ​ഹ​ന​ൻ നാ​യ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ടു​ത്തെ ആ​ന​ക​ളെ പ​റ്റി​യു​ള്ള കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ത​നി​ക്ക് പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി​ത​ന്നി​രു​ന്ന​ത് മോ​ഹ​ന​ൻ നാ​യ​രാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് വേ​ണ്ട പി​ന്തു​ണ​ക​ൾ ന​ൽ​കു​മെ​ന്നും ഡോ. ​ക​മ​ല​ഹാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - പാപ്പാൻ മോഹനൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.