കു​റ്റൂ​ർ തെ​ങ്ങേ​ലി​യി​ൽ വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ട്ട അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ വാ​ഹ​നം ലോ​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​ക​യ​റ്റു​ന്നു

അഗ്നിരക്ഷ സേന വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി

തി​രു​വ​ല്ല: കു​റ്റൂ​ർ തെ​ങ്ങേ​ലി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ എ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ വാ​ഹ​നം വെ​ള്ള​ക്കെ​ട്ടി​ൽ​പ്പെ​ട്ടു. കു​റ്റൂ​ർ ഭാ​ഗ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന ലോ​റി എ​ത്തി​ച്ച് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ വാ​ഹ​നം ക​ര​ക​യ​റ്റി.

കു​റ്റൂ​ർ - തെ​ങ്ങേ​ലി റോ​ഡി​ൽ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ പ​ടി​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലെ ആ​റ​ടി​യോ​ളം വ​രു​ന്ന വെ​ള്ള​ക്കെ​ട്ടി​ൽ ഇ​റ​ങ്ങി​യ അ​ഗ്നി​ര​ക്ഷാ​സേ​ന വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ വെ​ള്ളം ക​യ​റി പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ളും അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് വാ​ഹ​നം വെ​ള്ള​ക്കെ​ട്ടി​ൽ​നി​ന്ന് ക​ര​ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ത​ല​യാ​ർ സ്വ​ദേ​ശി ര​തീ​ഷി​ന്റെ ലോ​റി എ​ത്തി​ച്ച് വ​ടം​കെ​ട്ടി അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ വാ​ഹ​നം ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - അഗ്നിരക്ഷ സേന വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.