പരിക്കേറ്റ അബിൻ വർക്കി എം.എൽ.എ

കാറുകൾ കൂട്ടിയിടിച്ച് എം.എൽ.എയടക്കം അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ഓമല്ലൂരിൽ കാറുകൾ കൂട്ടിയിടിച്ച് അബിൻ വർക്കി എം.എൽ.എയടക്കം അഞ്ചുപേർക്ക് പരിക്ക്. കഴിഞ്ഞ രാത്രി 11.45ന് ഓമല്ലൂർ പുത്തൻപീടിക ഷട്ടർമുക്കിലായിരുന്നു അപകടം. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എം.എൽ.എക്കും കൂടെയുണ്ടായിരുന്ന മൂന്നുപേർക്കും എതിരെ വന്ന കാർ ഓടിച്ച കോന്നി അതുമ്പുംകുളം സ്വദേശിക്കും പരിക്കേറ്റു. എല്ലാവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ തലയിടിച്ച അബിൻ വർക്കിയെ സി.ടി സ്കാനിനു വിധേയനാക്കി. ആറന്മുളയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾക്കു ശേഷം പത്തനംതിട്ടയിലെ ഓഫിസിൽനിന്ന് പ്രക്കാനത്തെ വീട്ടിലേക്കു പോകുകയായിരുന്നു എം.എൽ.എയും കൂടെയുള്ളവരും. അബിനെ തുടർചികിത്സക്കായി പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Five people including an MLA, injured in car collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.