പത്താം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം

കോന്നി: മലയാലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ പിതാവ് ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസ്. മൂന്നുപേർ അറസ്റ്റിൽ. ഏഴ് കേസുകളിലായാണ് ഏഴുപേരെ പ്രതി ചേർത്തത്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിതാവിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടത്. വിദേശത്തുള്ള പിതാവിനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

മലയാലപ്പുഴ സ്വദേശികളുമായ ശ്രീകുമാർ, ശ്രീജിത്ത് മോൻ, ഗോപാലകൃഷ്ണൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്‍റെ ഉടമയും അറസ്റ്റിലായിട്ടുണ്ട്. പീഡന വിവരം കുട്ടി സഹപാഠികളോടാണ് വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും വിഷയം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

Tags:    
News Summary - പത്താം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.