കോന്നി മുരിങ്ങമംഗലം പാലത്തിൽ ടിപ്പറിെൻറ ടയർ ഊരിത്തെറിച്ചപ്പോൾ
Posted On
date_range Updated On
date_range ലോറിയുടെ ടയർ ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്
കോന്നി: കോന്നി മുരിങ്ങമംഗലം പാലത്തിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയുടെ പിൻടയർ ഊരിത്തെറിച്ചു. അപകടം ഒഴിവായത് തലനാരിഴക്ക്.
ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. പാറമണൽ കയറ്റി വന്നതാണ് ടിപ്പർ. പാലത്തിൽകൂടി ഈസമയം വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
തുടർന്ന് െക്രയിൻ ഉപയോഗിച്ച് ടിപ്പർ പാലത്തിൽനിന്ന് ഉയർത്തിമാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.