കോ​ന്നി​യു​ടെ സ്വ​ന്തം സ്വാ​തി ഇ​നി ക​ണ്ണൂ​ർ സ​ബ് ക​ല​ക്ട​ർ

കോ​ന്നി: ത​ണ്ണി​ത്തോ​ട് മേ​ട​പ്പാ​റ നൂ​റ​നാ​ട് (ത​റ​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ) ശ​ശി-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സ്വാ​തി ക​ണ്ണൂ​ർ അ​സി. ക​ല​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ മ​ല​യോ​ര​നാ​ടും അ​ഭി​മാ​ന​ത്തി​ലാ​ണ്. ഏ​ഴാം​ക്ലാ​സ് വ​രെ ത​ണ്ണി​ത്തോ​ട് സെ​ന്റ് ആ​ന്റ​ണി​സി​​ലും എ​ട്ടു മു​ത​ൽ 12 വ​രെ കോ​ന്നി ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ലു​മാ​യി​രു​ന്നു സ്വാ​തി​യു​ടെ സ്കൂ​ൾ ജീ​വി​തം. ക​രു​നാ​ഗ​പ്പ​ള്ളി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ബി.​ടെ​ക് നേ​ടി​യ​തി​​ന് ശേ​ഷ​മാ​യി​​രു​ന്നു സി​​വി​​ൽ സ​ർ​വി​സ് പ​ഠ​നം.

കോ​ന്നി ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ലെ സ്കൂ​ൾ ടോ​പ്പ​റാ​യി​രു​ന്നു സ്വാ​തി. സ്കൂ​ൾ ടോ​പ്പ​റാ​യ​പ്പോ​ൾ ബു​ട്ട വി​മ​ല ആ​ദി​ത്യ എ​ന്ന ഐ.​പി.​എ​സ് ഓ​ഫി​സ​റി​ൽ​നി​ന്നാ​ണ് സ​മ്മാ​നം വാ​ങ്ങി​യ​ത്. അ​വ​രു​ടെ പ്ര​സം​ഗം സി​വി​ൽ സ​ർ​വി​സ് സ്വ​പ്ന​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​​യ​താ​യി​ സ്വാ​തി പ​റ​ഞ്ഞു. എ​ൻ​ജി​നീ​​യ​റി​ങ്ങി​​ന് പ​ഠി​ക്കു​മ്പോ​ൾ പ്രേം​നാ​ഥ് എ​ന്ന അ​ധ്യാ​പ​ക​നും പ്രേ​ര​ണ​യാ​യി. 2024ൽ ​ആ​ദ്യ​ശ്ര​മ​ത്തി​​ൽ ഐ.​ആ​ർ.​എ​സ് ല​ഭി​ച്ചെ​ങ്കി​ലും സി​വി​ൽ സ​ർ​വി​സ് മോ​ഹം പൂ​വ​ണി​​ഞ്ഞ​ത് 2025ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​ർ​ച്യൂ​ൺ ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ലാ​യി​​രു​ന്നു പ​രി​ശീ​ല​നം.

സ്വാ​തി​യു​ടെ പ​ഠ​ന​വും മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്ന് യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടും കാ​ര​ണം കു​ടും​ബം കോ​ന്നി ചേ​രി​മു​ക്കി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. ഇ​പ്പോ​ൾ അ​വി​ടെ​യാ​ണ് താ​മ​സം. പി​​താ​വ് ശ​ശി ക​ർ​ഷ​ക​നാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ അ​ന​ന്ത​കൃ​ഷ്ണ​ൻ മ​ർ​ച്ച​ന്റെ നേ​വി​യി​ൽ യു.​എ​സി​ൽ എ​ൻ​ജി​നീ​യ​റാ​ണ്. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം വെ​ള്ള​പ്പാ​റ ശാ​ഖ അം​ഗ​ങ്ങ​ളാ​ണ് കു​ടും​ബം. ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യി​ൽ നി​ന്ന് പു​സ്ത​ക​ങ്ങ​ൾ എ​ടു​ത്തു വാ​യി​ക്കു​ന്ന ശീ​ലം സ്വാ​തി​​ക്ക് ചെ​റു​പ്പ​ത്തി​​ലെ ഉ​ണ്ടാ​യി​​രു​ന്നു. ലൈ​ബ്രേ​റി​​യ​ൻ രാ​ധാ​കൃ​ഷ്ണ​ന്റെ സ​ഹാ​യ​വും ഗു​ണ​മാ​യി.

Tags:    
News Summary - Konni's own Swathi is now Kannur Sub-Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.