കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചേ​ർ​ന്ന ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗ​ം

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ പ്ര​വൃ​ത്തി മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കും -എം.​എ​ൽ.​എ

കോ​ന്നി: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കി​ഫ്‌​ബി​യി​ൽ​നി​ന്ന് 352 കൊ​ടി രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മി​ക്കു​ന്ന വി​വി​ധ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ മൂ​ന്നു​മാ​സം​കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​ഡ്വ. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചേ​ർ​ന്ന ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് എം.​എ​ൽ.​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജി​ല്ല ക​ല​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഏ​ഴു​നി​ല​യി​ൽ 300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

ആ​റു​നി​ല​ക​ളി​ലെ​യും ടൈ​ൽ വ​ർ​ക്കും വാ​ൾ​പു​ട്ടി​യു​ടെ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു. മൂ​ന്ന് പു​തി​യ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളു​ടെ സി​വി​ൽ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ലോ​ൺ​ട്രി​യു​ടെ സി​വി​ൽ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള 11 നി​ല വീ​ത​മു​ള്ള ര​ണ്ട് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​യും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 800 ആ​ളു​ക​ൾ​ക്ക് ഇ​രി​ക്കാ​വു​ന്ന ആ​ധു​നി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ ബേ​സ്‌​മെ​ന്‍റ്​ ഫ്ലോ​റി​ൽ ആ​റ് സ്കി​ൽ ലാ​ബ്, യൂ​നി​യ​ൻ ഓ​ഫി​സ്, ജിം​നേ​ഷ്യം എ​ന്നി​വ​യും ഒ​ന്നാം​നി​ല​യി​ൽ പൂ​ർ​ണ​മാ​യും പാ​ർ​ക്കി​ങ്ങു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു​ള്ള പാ​റ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ന്നു. പാ​റ നീ​ക്കം ചെ​യ്യു​ന്ന ഭാ​ഗ​ത്താ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്. ഓ​പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ, ലോ​ൺ​ട്രി, മ​റ്റ് ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക്ര​മീ​ക​രി​ക്കു​ന്ന​ത് കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ് കോ​ർ​പ​റേ​ഷ​നാ​ണ്. ഇ​തി​നാ​യി കെ.​എം.​എ​സ്.​സി.​എ​ല്ലി​ന്‍റെ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്ന് എം.​എ​ൽ.​എ അ​റി​യി​ച്ചു. കോ​ള​ജി​ലെ ഇ​ന്‍റേ​ണ​ൽ റോ​ഡു​ക​ൾ, തെ​രു​വു​വി​ള​ക്കു​ക​ൾ, മ​തി​ൽ, സം​ര​ക്ഷ​ണ​ഭി​ത്തി എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എ ഷാ​ജി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദേ​വ​കു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ന​ഴ്സി​ങ് സൂ​പ്ര​ണ്ട് ഉ​ഷാ​ഗോ​പി, എ​ച്ച്.​എ​ൽ.​എ​ൽ പ്രോ​ജ​ക്റ്റ് എ​ൻ​ജി​നീ​യ​ർ രാ​ഹു​ൽ​രാ​ജ്, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​സി. എ​ൻ​ജി​നീ​യ​ർ അ​ഞ്ജു കെ.​യു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Konni Medical College construction work will be completed within three months - MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.