സംസ്ഥാന പാതയിൽ പൊലിഞ്ഞത് 28 ജീവനുകൾ

കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ചതിനു ശേഷം കലഞ്ഞൂരിനും കുമ്പഴക്കും ഇടയിൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് 28 മനുഷ്യ ജീവനുകളാണ്. ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു ഞായറാഴ്ച കുമ്പഴയിൽ സ്കൂട്ടർ അപകടത്തിൽ പുളിമുക്ക് സ്വദേശിയായ വീട്ടമ്മയുടെ മരണം.

മകനെ യാത്രയാക്കാൻ കൊച്ചി വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്ന കുടുംബത്തിലെ അമ്മയും ബന്ധുവും കാറപകടത്തിൽ മരിച്ചത് കൂടൽ ഇഞ്ചപ്പാറക്ക് സമീപം സെപ്റ്റംബർ 21നാണ്.

മല്ലശ്ശേരി മുക്കിന് സമീപം കാറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന രണ്ടര വയസ്സുള്ള കുഞ്ഞു മരിക്കാൻ ഇടയായ സംഭവം ഉണ്ടായത് 2024 ഒക്ടോബർ പത്തിന് രാത്രിയിലാണ്. 2023 ഒക്ടോബർ 19ന് കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഇടുക്കി സ്വദേശി മരിച്ചത് 2024 ജനുവരി എട്ടിനാണ്, എലിയറക്കൽ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.

2024 ഫെബ്രുവരി 14ന് മല്ലശ്ശേരി മുക്കിൽ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് പരിക്കേറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചിരുന്നു. കഴിഞ്ഞവർഷമാണ് കുമ്പഴയിൽ ചരക്കുലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചത്.

Tags:    
News Summary - 28 lives lost on state highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.