കൊ​ന്ന​പ്പാ​റ​യി​ലും കാ​ട്ടാ​ന​യി​റ​ങ്ങി; വ്യാ​പ​ക കൃ​ഷിനാശം

കോ​ന്നി: കൊ​ന്ന​പ്പാ​റ, കോ​ടി​യാ​ട്ട് മു​രു​പ്പ്, കി​ഴ​ക്കേ ചെ​മ്മാ​നി, പാ​രി​ഷ് ഹാ​ൾ പ​രി​സ​രം, വി.​എ​ൻ.​എ​സ് കോ​ള​ജ് ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ്ര​ദേ​ശ​ത്ത് എ​ത്തി​യ കാ​ട്ടാ​ന​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

മു​മ്പ് സ​മീ​പ​ത്തെ അ​തു​മ്പും​കു​ളം ജ​ങ്ഷ​ന് സ​മീ​പ​ത്തു​വ​രെ കാ​ട്ടാ​ന​ക​ൾ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും കൊ​ന്ന​പ്പാ​റ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കോ​ന്നി ത​ണ്ണി​ത്തോ​ട് റോ​ഡി​ലെ കൊ​ന്ന​പ്പാ​റ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ജ​ങ്ഷ​നി​ൽ​നി​ന്ന് 50 മീ​റ്റ​ർ അ​ക​ലെ വ​രെ​യാ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. കൊ​ന്ന​പ്പാ​റ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​ന്‍റെ പി​റ​കു​വ​ശ​ത്തെ ക​ണ്ട​തി​ലും ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.

ഇ​തി​ന് സ​മീ​പ​ത്താ​ണ് കൊ​ന്ന​പ്പാ​റ എ​ൽ.​പി സ്കൂ​ൾ. വി.​എ​ൻ.​എ​സ് കോ​ള​ജ് പ​രി​സ​രം കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന​ത് വ​ന്യ​മൃ​ഗ​ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വി​ടെ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വാ​പ്പി​ല തോ​ടി​ന് സ​മീ​പ​ത്താ​ണ് മു​മ്പ് ക​ടു​വ​യെ ആ​ദ്യം ക​ണ്ട​ത്. പു​ല​ർ​ച്ച ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​ന്‍റെ കു​മ്പ​ഴ​ത്തോ​ട്ട​ത്തി​ലും വ​ഞ്ചി​നാ​ട് എ​സ്റ്റേ​റ്റ് ഗ്രൂ​പ്പി​ന്റെ ചെ​മ്മാ​നി തോ​ട്ട​ത്തി​ലും റ​ബ​ർ ടാ​പ്പി​ങ്ങി​ന് ഇ​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ന​ട​ന്നു​പോ​കു​ന്ന റോ​ഡി​ന് സ​മീ​പ​ത്താ​ണ് കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​ത്. ഇ​വി​ടെ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കൊ​ന്ന​പ്പാ​റ ഗ​വ. എ​ൽ.​പി സ്കൂ​ൾ. വി.​എ​ൻ.​എ​സ് കോ​ള​ജി​ന് സ​മീ​പ​ത്ത് എ​ത്തി​യ കാ​ട്ടാ​ന സ​മീ​പ​ത്തെ കി​ഴ​ക്കേ ചെ​മ്മാ​നി, കോ​ടി​യാ​ട്ട് മു​രു​പ്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങി കൃ​ഷി​നാ​ശ​വും വ​രു​ത്തി. കൊ​ന്ന​പ്പാ​റ, കൊ​ച്ചു​മു​റി​യി​ൽ ഫാ. ​കെ.​ടി മ​ത്താ​യി കോ​ർ എ​പ്പി​സ്കോ​പ്പ, കു​ള​ത്തു​ങ്ക​ൽ ബാ​ബു, പു​ത്ത​ൻ​പു​ര​യി​ൽ ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി വാ​ഴ, ക​മു​ക് എ​ന്നി​വ ന​ശി​പ്പി​ച്ചു.

കോ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ എ​സ്. ശ​ശീ​ന്ദ്ര​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്ത​ര​കു​മ​രം​പേ​രൂ​ർ (ഞ​ള്ളൂ​ർ) ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​നം​വ​കു​പ്പി​ന്‍റെ ആ​ർ.​ആ​ർ ടീം ​രാ​ത്രി സ്ഥ​ല​ത്ത് പ​ട്രോ​ളി​ങ് ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - wild elephant also hit Konnappara; widespread crop damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.